തൊടുപുഴ: ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അതേസമയം, കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത് എല്‍ഡിഎഫിനെ ചൊടിപ്പിച്ചു. പരമാവധി പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് സമിതി ആലോചിക്കുന്നത്.
ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് രാജ്ഭവന്‍ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു. ബില്ലില്‍ ഒപ്പിടാത്തതിന് കാരണം സര്‍ക്കാര്‍ ആണെന്നാണ് ഗവര്‍ണറുടെ പ്രതികരണം.
Post Your Comments