Latest NewsKeralaNews

പോക്സോ പ്രതിയുടെ പിതാവിന്റെ മുതല്‍മുടക്കില്‍ സ്റ്റേഷനില്‍ എ സി: ഡിവൈഎസ്പി ഉള്‍പ്പെടെ 3 പോലീസുകാര്‍ക്ക് സസ്പെൻഷൻ

പോലീസ് സേനയ്‌ക്ക് കളങ്കമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി

തൃശൂര്‍: പോക്സോ പ്രതിയുടെ പിതാവിന്റെ മുതല്‍മുടക്കില്‍ സ്റ്റേഷനില്‍ എ സി സ്ഥാപിച്ച സംഭവത്തിൽ ഗുരുവായൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്.

read also: അശ്ലീല ചിത്രങ്ങളോടുള്ള ആസക്തിയുടെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്

പോലീസ് സേനയ്‌ക്ക് കളങ്കമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിവൈഎസ്പി പി കെ മനോജ്‌ കുമാര്‍, എസ് ഐ മാരായ പി പി വിൻസന്റ്, അബ്ദുള്‍ റഹ്മാൻ എന്നിവര്‍ക്കാണ് സസ്പെൻഷൻ. പോക്സോ കേസിൽ പ്രതിയായ അസ്‌ലമിന്റെ പിതാവ് അബ്ദുള്‍ ഗഫൂറിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി സ്റ്റേഷനിൽ എസി സ്ഥാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button