ThiruvananthapuramLatest NewsKeralaNattuvarthaNews

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഡിവിഷന്‍ ബെഞ്ച് ഉത്തരവ് മുഖ്യമന്ത്രിക്കും ലോകായുക്തക്കും ഇരട്ട പ്രഹരമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത കേസിൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് മുഖ്യമന്ത്രിക്കും ലോകായുക്തക്കും ഇരട്ട പ്രഹരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുള്‍ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആര്‍എസ് ശശികുമാര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജ്ജിയില്‍ മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പരാമർശം.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന ലോകായുക്തയുടെ വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്. കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

മമത ബാനർജിക്കെതിരായ വിവാദ പരാമർശം: ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ പൊലീസിൽ പരാതി

പരാതി ആദ്യം പരിഗണിച്ച മുന്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ഫുള്‍ ബെഞ്ച് സാധുത ഉള്ളതായി കണ്ടെത്തിയ ഹര്‍ജ്ജി വീണ്ടും മൂന്നംഗ ബെഞ്ച് സാധുതയില്ലെന്ന് കണ്ടെത്തിയത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഉപലോകയുക്തമാരെ പറ്റി വ്യക്തിപരമായ പരാമര്‍ശമുള്ളതിനാല്‍ വിചാരണ വേളയില്‍ ആവശ്യമെങ്കില്‍ രണ്ട് ഉപലോകയുക്തമാരെയും എതിര്‍കക്ഷികളാക്കുവാന്‍ അനുവാദം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button