PathanamthittaLatest NewsKeralaNews

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: ദർശനത്തിന് കാത്തുനിൽക്കാതെ 35 അംഗ തീർത്ഥാടക സംഘം മടങ്ങി

10 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വരുമെന്ന ആശങ്കയെ തുടർന്നാണ് തീർത്ഥാടകർ മടങ്ങിയത്

പത്തനംതിട്ട: ശബരിമല ദർശനത്തിന് കാത്തുനിൽക്കാതെ 35 അംഗ തീർത്ഥാടക സംഘം മടങ്ങി. ചെന്നൈയിൽ നിന്നെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടക സംഘമാണ് തിരികെ നാട്ടിലേക്ക് പോയത്. 10 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടി വരുമെന്ന ആശങ്കയെ തുടർന്നാണ് തീർത്ഥാടകർ മടങ്ങിയത്. സംഘം പമ്പയിൽ എത്തിയിരുന്നു. അതേസമയം, പോലീസിന്റെ നിസ്സഹകരണമാണ് ദർശനം നടത്താതെ മടങ്ങിയതിന്റെ മറ്റൊരു കാരണമെന്ന് ഭക്തർ വ്യക്തമാക്കി. ചെന്നൈയിലെ അഭിഭാഷകരും സർക്കാർ ഉദ്യോഗസ്ഥരും അടക്കം സംഘത്തിൽ ഉണ്ടായിരുന്നു.

മടക്കയാത്രയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 18 പടികൾ ഉള്ള ഓതറ പുന്നക്കാട് അയ്യപ്പക്ഷേത്രത്തെക്കുറിച്ച് തീർത്ഥാടകർ അറിയുകയും, അവിടെയെത്തി ഇരുമുടിയഴിച്ച് നെയ്യ് തേങ്ങയുടയ്ക്കുകയായിരുന്നു. തുടർന്ന് നെയ്യഭിഷേകവും നടത്തി. തീർത്ഥാടക സംഘത്തിൽ അഞ്ചും ആറും വയസുള്ള നാല് കുട്ടികളാണ് ഉണ്ടായിരുന്നത്. അവധി ദിനങ്ങൾ ആയതിനാൽ സന്നിധാനത്ത് വലിയ രീതിയിലുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

Also Read: ഭൂമി തരംമാറ്റൽ വേഗത്തിലാക്കും! അദാലത്ത് ഈ മാസം 15 മുതൽ, ഇത്തവണ പരിഗണിക്കുക 1,18,523 അപേക്ഷകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button