ഭൂമി തരംമാറ്റൽ വേഗത്തിലാക്കും! അദാലത്ത് ഈ മാസം 15 മുതൽ, ഇത്തവണ പരിഗണിക്കുക 1,18,523 അപേക്ഷകൾ

അദാലത്തിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല

സംസ്ഥാനത്ത് ഭൂമി തരംമാറ്റം വേഗത്തിലാക്കാനുള്ള അദാലത്ത് ഈ മാസം 15 മുതൽ ആരംഭിക്കും. 25 സെന്റ് വരെയുള്ള സൗജന്യ തരംമാറ്റ വിഭാഗത്തിൽ ഇക്കുറി 1,18,523 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അദാലത്തിലൂടെ മുഴുവൻ അപേക്ഷകർക്കും പ്രയോജനം ലഭിക്കുന്നതാണ്. ഫെബ്രുവരി 17 വരെയാണ് അദാലത്ത് നടക്കുക. ഏറ്റവും കുറവ് അപേക്ഷകരുള്ള മാനന്തവാടി ആർഡിഒയിലാണ് ആദ്യത്തെ അദാലത്ത്. 632 അപേക്ഷകളാണ് മാനന്തവാടി ആർഡിഒയ്ക്ക് കീഴിൽ ലഭിച്ചിരിക്കുന്നത്. 14,754 അപേക്ഷകരുള്ള ഫോർട്ട് കൊച്ചിയിലാണ് അവസാനത്തെ അദാലത്ത് നടക്കുക.

അദാലത്തിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. നേരത്തെ നൽകിയ അപേക്ഷയിലെ ഫോൺ നമ്പറിൽ അദാലത്തിലേക്കുള്ള ടോക്കൺ നമ്പർ അയക്കുന്നതാണ്. അക്ഷയ കേന്ദ്രത്തിലൂടെയാണ് അപേക്ഷ നൽകിയതെങ്കിൽ, അവിടെയുള്ള ഫോൺ നമ്പറിലേക്കാണ് വിവരങ്ങൾ അയക്കുക. അദാലത്തിൽ തീർപ്പാക്കാവുന്ന അപേക്ഷകൾക്കുള്ള തരംമാറ്റ ഉത്തരവ് അന്ന് തന്നെ നൽകും. ആകെ ലഭിച്ച 3,68,711 ഓൺലൈൻ അപേക്ഷകളിൽ 1,12,304 എണ്ണം തീർപ്പാക്കിയിട്ടുണ്ട്.

അദാലത്ത് തീയതികൾ

  • ജനുവരി 15- മാനന്തവാടി
  • ജനുവരി 18- കോട്ടയം, പാല
  • ജനുവരി 20- കാസർഗോഡ്, കാഞ്ഞങ്ങാട്
  • ജനുവരി 22- ഒറ്റപ്പാലം, പാലക്കാട്
  • ജനുവരി 23-അടൂർ, തിരുവല്ല
  • ജനുവരി 25- ഇടുക്കി, ദേവികുളം
  • ജനുവരി 29- തലശ്ശേരി, തളിപ്പറമ്പ്
  • ഫെബ്രുവരി 1- കോഴിക്കോട്, വടകര
  • ഫെബ്രുവരി 3- തിരൂർ, പെരിന്തൽമണ്ണ
  • ഫെബ്രുവരി 5- കൊല്ലം, പുനലൂർ
  • ഫെബ്രുവരി 6- തിരുവനന്തപുരം, നെടുമങ്ങാട്
  • ഫെബ്രുവരി 12-തൃശ്ശൂർ, ഇരിങ്ങാലക്കുട
  • ഫെബ്രുവരി 15-ആലപ്പുഴ, ചെങ്ങന്നൂർ
  • ഫെബ്രുവരി 17-മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി

Also Read: ശിവന്റെ തൃക്കണ്ണിനു പിന്നിലെ ഐതീഹ്യം

Share
Leave a Comment