Latest NewsKeralaNews

ഭൂമി തരം മാറ്റൽ: ഫയൽ തീർപ്പാക്കൽ അദാലത്ത് മാറ്റി വച്ചു

കൊച്ചി: ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ മെയ് 21 ന് നിശ്ചയിച്ചിരുന്ന ഫയൽ തീർപ്പാക്കൽ അദാലത്ത് മാറ്റി വച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് മാറ്റി വച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സബ് കളക്ടർ പി വിഷ്ണു രാജ് അറിയിച്ചു.

അ‌തേസമയം, ഉപതെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കളക്ടറേറ്റിൽ പൂർത്തിയായി. ആകെ ലഭിച്ച 18 നാമനിർദ്ദേശ പത്രികകളിൽ എട്ട് പേരുടെ പത്രികകൾ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button