തിരുവനന്തപുരം: കൗണ്ടര്‍ സര്‍വ്വീസ്, സേവിംഗ്സ് ബാങ്ക്, മണി ഓര്‍ഡര്‍ തുടങ്ങിയ തപാല്‍ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒത്ത് തീര്പ്പാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ 96-ാമത് തപാല്‍ അദാലത്ത് 2018 ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിലായിരിക്കും നടക്കുക.
പരാതികള്‍ 2018 ഒക്ടോബര്‍ 12-ാം തീയതിക്കകം കിട്ടത്തക്കവിധം, കെ. ഗോപാലന്, അസിസ്റ്റന്റ് ഡയറക്ടര്‍ (കസ്റ്റമര്‍ സര്‍വ്വീസ്), പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസ്, കേരള സര്‍ക്കിള്‍, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ ‘സര്‍ക്കിള്‍ തപാല്‍ അദാലത്ത് -സെപ്റ്റംബര്‍ -2018’ എന്ന് വ്യക്തമായിരേഖപ്പെടുത്തണം. മുന്‍ അദാലത്തില്‍ പരിഗണിച്ച പരാതികള്‍ ഈ അദാലത്തില്‍ സ്വീകരിക്കില്ല.
Post Your Comments