ലക്നൗ: അമ്മായിയമ്മയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. മക്കള്‍ക്ക് വിഷം നല്കിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ 6 വയസുള്ള മകന് മരിച്ചു. 10 വയസുള്ള മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹത്രാസിലെ ഗംഗ്ചൗലി ഗ്രാമത്തിലാണ് സംഭവം. സരളാദേവി എന്ന സ്ത്രീയാണ് തൂങ്ങിമരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ സരളാദേവി മക്കളെ ശകാരിക്കുന്നതിനിടെ അമ്മായിയമ്മ പച്ചിന ദേവി ഇടപെട്ടതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. വഴക്ക് രൂക്ഷമായതോടെ യുവതി മക്കള്‍ക്ക് വിഷം നല്കി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Read Also: ബിരിയാണിയുടെ സ്വാദിന് പിന്നിൽ നിസ്കാരം, ശ്രീരാമന്റെ മാംസാഹാരം, ലവ് ജിഹാദ്: വിവാദങ്ങളിൽ നയൻതാര!!
നാട്ടുകാരും സരളയുടെ ഭര്‍ത്താവ് വിനോദും ചേര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പൂരിലേക്ക് മാറ്റി. പക്ഷേ അപ്പോഴേക്കും 6 വയസുള്ള ഇളയ മകനും സരളാദേവിയും മരണപ്പെട്ടിരുന്നു. 10 വയസുള്ള മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Post Your Comments