
കാസര്‍ഗോഡ്: സിവില്‍ പോലീസ് ഓഫീസറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് എ.ആര്‍ ക്യാമ്പിലെ സിപിഒ സുധീഷ് ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രി കെട്ടിടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച പൊലീസുകാരന്‍ ആലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ കറന്തക്കാട് ഉമാ നഴ്സിങ് ഹോമിന്റെ വളപ്പിലാണ് സുധീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.
കുറച്ചു ദിവസങ്ങളായി സുധീഷ് ജോലിക്കെത്തിയിരുന്നില്ല. എന്നാല്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നില്ല. മദ്യപാനശീലമുണ്ടായിരുന്ന സുധീഷ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം പുലര്‍ത്താറുണ്ടായിരുന്നില്ലെന്നും പറയുന്നു.
മരണത്തില്‍ സംശയകരമായ കാര്യങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
Post Your Comments