ന്യൂഡൽഹി: റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് മോദി സർക്കാർ. 11.07 ലക്ഷം ജീവനക്കാർക്ക് 17,951 രൂപ വരെയാണ് ലഭിക്കുക. ഇതിനായി കേന്ദ്ര മന്ത്രിസഭ 1968.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അതേസമയം, സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയും പെൻഷൻകാർക്കുള്ള ആശ്വാസബത്തയും 4% വർദ്ധിപ്പിച്ച് 46% ആക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിയ്ക്കായി 12,857 കോടി രൂപ പ്രതിവർഷം മാറ്റിവയ്ക്കും.
Post Your Comments