Latest NewsNewsBusiness

സ്വകാര്യതയെ കുറിച്ചോർത്ത് ഇനി ആശങ്ക വേണ്ട! ഗൂഗിൾ പേയിൽ നിന്നും ഇടപാട് ഹിസ്റ്ററി ഇനി ഇങ്ങനെ ഡിലീറ്റ് ചെയ്യാം

ഗൂഗിൾ പേയിലൂടെ നടത്തുന്ന എല്ലാ ഇടപാടുകളും സൂക്ഷ്മമായും, കൃത്യമായും ഗൂഗിൾ പേ റെക്കോർഡ് ചെയ്ത് വയ്ക്കാറുണ്ട്

എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്താൻ കഴിയുമെന്നതിനാൽ ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഗൂഗിൾ പേ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, വ്യക്തികളുടെ സ്വകാര്യതയെ കുറിച്ചുള്ള ചർച്ചകൾ ഇന്നും നടക്കുന്നുണ്ട്. ഗൂഗിൾ പേയിലൂടെ നടത്തുന്ന എല്ലാ ഇടപാടുകളും സൂക്ഷ്മമായും, കൃത്യമായും ഗൂഗിൾ പേ റെക്കോർഡ് ചെയ്ത് വയ്ക്കാറുണ്ട്. എന്നാൽ, പണമിടപാടുകളുടെ വിശദാംശങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ വലിയ തിരിച്ചടിയാണ്.

പലപ്പോഴും ഇടപാട് വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപഭോക്താക്കൾ ശ്രമിക്കാറുണ്ട്. എന്നാൽ, ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഇല്ല എന്നതാണ് വാസ്തവം. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്മെന്റ് സേവന ദാതാക്കളായ ഗൂഗിൾ പേയിൽ നിന്നും ഇടപാട് വിവരങ്ങൾ എങ്ങനെ ഡിലീറ്റ് ചെയ്യണമെന്ന് അറിയാം. ഇതിനായി ആപ്പിലെ ചില സെറ്റിംഗ്സിൽ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും.

1.സ്മാർട്ട്ഫോണിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക.

2. ആപ്പിന്റെ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

3. സെറ്റിംഗ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. പ്രൈവസി ആൻഡ് സെക്യൂരിറ്റി ഓപ്ഷൻ തിരഞ്ഞെടുക്കുക.

5. ഡാറ്റാ പേഴ്സണലൈസ് എന്ന ടാബ് ഓപ്പൺ ചെയ്യുക.

6. ഗൂഗിൾ അക്കൗണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

7. പേയ്മെന്റ് ഇടപാടുകളും പ്രവർത്തനങ്ങളും ഡിലീറ്റ് ചെയ്യാൻ ടാബിനുള്ളിൽ, ഡിലീറ്റ് ഡ്രോപ്പ്-മെനു ഉപയോഗിക്കുക.

8. പേയ്മെന്റ് ഹിസ്റ്ററി ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന കാലയളവ് തിരഞ്ഞെടുക്കുക.

9. ഓരോ എൻട്രിക്കും അടുത്തുള്ള ക്രോസ് (x) ഐക്കണിൽ ക്ലിക്ക് ചെയ്ത്, ഇടപാടുകൾ ഡിലീറ്റ് ചെയ്യാവുന്നതാണ്.

Also Read: മദ്യം നൽകിയ ശേഷം 3 യുവാക്കൾ നാലുദിവസം പലയിടങ്ങളിൽ കൊണ്ടുപോയി പീ‍ഡിപ്പിച്ചു: വർക്കലയിൽ കടലിൽ ചാടിയ പെൺകുട്ടിയുടെ മൊഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button