ജീവനക്കാർക്ക് വമ്പൻ സർപ്രൈസ് നൽകി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് കമ്പനിയായ ഹെനാൻ മൈൻ. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാർക്ക് വാർഷിക ബോണസായി 61 മില്യൺ യുവാൻ (ഏകദേശം 70 കോടി രൂപ) നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് ഇതിനോടകം തന്നെ പാരിതോഷികമായി കോടികൾ കമ്പനി നൽകിയിരുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ 40 ഓളം ജീവനക്കാർക്കാണ് വാർഷിക ബോണസായി 61 മില്യൺ യുവാൻ ലഭിക്കുക.
അടുത്തിടെ നടന്ന കമ്പനിയുടെ വാർഷിക യോഗത്തിൽ രണ്ട് മീറ്റർ ഉയരത്തിൽ അടുക്കി വച്ച പണക്കൂമ്പാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കമ്പനിയുടെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് അനുകൂലമായും പ്രതികൂലമായും എത്തുന്ന കമന്റുകളും വളരെ ശ്രദ്ധേയമാണ്.
Also Read: ഫെബ്രുവരി 3 വരെ അസ്ഥിര കാലാവസ്ഥ തുടരും: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഏകദേശം 5,000- ലധികം ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. 2002- ൽ സ്ഥാപിതമായ ഹെനാൻ മൈനിന്റെ നിലവിലെ വാർഷിക വരുമാനം 9.16 ബില്യൺ യുവാൻ ആണ്. ചൈനീസ് സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലൂടെ പോകുന്ന വേളയിലാണ് കമ്പനിയുടെ മുന്നേറ്റം.
Post Your Comments