ജീവനക്കാർക്ക് വർഷാവസാനം കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് തായ്വാനിലെ പ്രമുഖ കമ്പനിയായ എവർഗ്രീൻ മറൈൻ കോർപ്പറേഷൻ. വർഷാവസാനം 50 മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് നൽകിയാണ് ജീവനക്കാരെ കമ്പനി ഞെട്ടിച്ചിരിക്കുന്നത്. അതേസമയം, തായ്വാൻ ആസ്ഥാനമായി കരാറുകൾ ഉള്ള ജീവനക്കാർക്ക് മാത്രമാണ് ഈ ബോണസുകൾ ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഷിപ്പിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൻ തുക ജീവനക്കാരുടെ ബോണസിനു വേണ്ടി മാത്രമായി നീക്കിവെച്ചത്. 2020- ലെ വിൽപ്പനയുടെ മൂന്നിരട്ടിയാണ് 2022- ലെ വിൽപ്പന. ചില ജീവനക്കാർക്ക് ഡിസംബർ 30-ന് തന്നെ 65,000 ഡോളർ ബോണസ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഔഷധങ്ങള്‍!
തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് മാത്രമാണ് കമ്പനി ബോണസ് അനുവദിച്ചിട്ടുള്ളത്. ഇത് നേരിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ബോണസ് അനുവദിക്കുന്നത് എന്നതിനെക്കുറിച്ച് കമ്പനി നിലവിൽ വ്യക്തത വരുത്തിയിട്ടില്ല.
Post Your Comments