Latest NewsNewsIndia

അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം: 3.21 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന

ഇൻസുലേഷൻ ടാപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലാണ് ലഹരിവസ്തു കടത്താൻ ശ്രമിച്ചത്

അമൃതസർ: പാകിസ്ഥാനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം. പഞ്ചാബിലെ അമൃതസറിന് സമീപമുള്ള ഡാക്ക് ഗ്രാമത്തിനു സമീപമാണ് അതിർത്തി ലംഘിച്ച് ഡ്രോൺ എത്തിയത്. തുടർന്ന് അതിർത്തി സുരക്ഷാ സേന ഡ്രോൺ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഡ്രോണിൽ നിന്ന് 3.210 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചയോടെയാണ് സംശയാസ്പദമായ രീതിയിൽ ഡ്രോൺ അതിർത്തി കടന്നെത്തിയത്. ഇതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ മൂന്ന് പാക്കറ്റുകളിലായി ഹെറോയിനും രണ്ട് മൊബൈൽ ഫോണുകളും, വസ്ത്രങ്ങളും കണ്ടെടുക്കുകയായിരുന്നു. ഇൻസുലേഷൻ ടാപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലാണ് ലഹരിവസ്തു കടത്താൻ ശ്രമിച്ചത്.

Also Read: ലിപ്‌ലോക്ക് സീന്‍ ചെയ്യാന്‍ അല്‍പം ടെന്‍ഷനുണ്ടായിരുന്നു, പലരോടും ഉപദേശം തേടി: തുറന്നുപറഞ്ഞ് രമ്യ നമ്പീശന്‍

പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരുടെ എണ്ണം വർദ്ധിച്ചതിനാൽ അതിർത്തിയിൽ ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദിവസങ്ങൾക്ക് മുൻപ് പഞ്ചാബ് അതിർത്തിയിൽ നിന്ന് സമാനമായ രീതിയിൽ ലഹരി കടത്താനുള്ള ശ്രമം അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. നിലവിൽ, അതിർത്തികളിൽ കർശന പരിശോധനയാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button