Latest NewsKeralaNews

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: 6 കോഴ്സുകൾക്ക് കൂടി അംഗീകാരം നൽകി യുജിസി, പുതിയ കോഴ്സുകൾക്ക് ഉടൻ അപേക്ഷ ക്ഷണിക്കും

ബിഎ നാനോ എൻട്രപണർഷിപ്പ് എന്ന കോഴ്സ് ഇന്ത്യയിൽ ആദ്യമായാണ് യുജിസി അംഗീകാരത്തോടെ ഒരു സർവ്വകലാശാല ആരംഭിക്കുന്നത്.

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ 5 കോഴ്സുകൾക്ക് കൂടി യുജിസിയുടെ അംഗീകാരം. ബിസിഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ സൈക്കോളജി, ബിഎ നാനോ എൻട്രപണർഷിപ്പ്, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ് എന്നീ കോഴ്സുകൾക്കാണ് യുജിസി പുതുതായി അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്ന കാര്യം അടുത്ത സിൻഡിക്കേറ്റ് തീരുമാനിക്കുന്നതാണ്. പുതിയ കോഴ്സുകൾക്ക് കൂടി അംഗീകാരം ലഭിച്ചതോടെ സർവ്വകലാശാലയിലെ ആകെ കോഴ്സുകളുടെ എണ്ണം 28 ആയി.

ബിഎ നാനോ എൻട്രപണർഷിപ്പ് എന്ന കോഴ്സ് ഇന്ത്യയിൽ ആദ്യമായാണ് യുജിസി അംഗീകാരത്തോടെ ഒരു സർവ്വകലാശാല ആരംഭിക്കുന്നത്. സ്റ്റാർട്ടപ്പുകളും, സൂക്ഷ്മ സംരംഭങ്ങളും ആരംഭിക്കാനും നടത്താനുമുള്ള അക്കാദമിക് അറിവ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്സിറ്റി ഈ കോഴ്സ് വികസിപ്പിച്ചിട്ടുള്ളത്. അക്കൗണ്ടിംഗ്, മാനേജ്മെന്റ്, എക്കണോമിക്സ് എന്നീ വിഷയങ്ങളാണ് തിയറി പാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വർഷത്തെ കോഴ്സ് പഠിക്കുന്നവർക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ പ്രായോഗിക പരിചയവും, സംരംഭക ശേഷിയും ഉറപ്പുവരുത്തുന്ന ഇന്റേൺഷിപ്പ് ഉണ്ടായിരിക്കുന്നതാണ്. ഈ കോഴ്സ് പൂർത്തിയാകുമ്പോൾ ബിരുദത്തിനൊപ്പം സംരംഭക പരിശീലനവും ലഭിക്കുമെന്നതാണ് സവിശേഷത.

Also Read: വായ്പ കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാം! തീയതി വീണ്ടും ദീർഘിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button