ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി പിടിയിൽ. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പക്കല്‍ നിന്നും ചോദ്യപേപ്പര്‍ മോഷ്ടിച്ച സിവില്‍ എഞ്ചിനീയറായ പങ്കജ് കുമാര്‍ എന്ന ആദിത്യയാണ് സിബിഐയുടെ പിടിയിലായത്. ബിഹാറിലെ പട്‌ന, ഝാര്‍ഖണ്ഡിലെ ബൊക്കോറോ സ്വദേശികളാണ് അറസ്റ്റിലായത്.
ഇതോടെ നീറ്റ് പരീക്ഷാ ക്രമക്കേട്, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച എന്നീ കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 14 ആയി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പക്കല്‍ നിന്നും ഹസാരിബാഗില്‍ വെച്ചാണ് ആദിത്യ ചോദ്യപേപ്പര്‍ മോഷ്ടിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.
read also അതിതീവ്ര മഴ : നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ബൊക്കാറോ സ്വദേശിയായ പങ്കജ് കുമാറിനെ പട്‌നയില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ പങ്കജിനെ സഹായിച്ച രാജു സിങ് ആണ് മോഷ്ടിച്ച ചോദ്യപേപ്പര്‍ സംഘത്തിലെ മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments