
പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പൊള്ളാച്ചി ഗോപാലപുരത്തുവച്ച് നന്ദകുമാറിനെ ആക്രമിച്ചത്.
read also: ‘സക്ഷമയുടെ ലക്ഷ്യം ദിവ്യാംഗമിത്ര ഭാരതം’: പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി നടി സ്മിനു സിജോ
തലയ്ക്കും കൈയ്ക്കും പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊള്ളാച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Post Your Comments