
കോട്ടയം: ദിവ്യംഗമിത്രം പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം പ്രസിദ്ധ അഭിനേത്രി സ്മിനു സിജോ നിര്‍വ്വഹിച്ചു. ദിവ്യാംഗക്ഷേമം ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സേവന സംഘടനയാണ് സക്ഷമ. ദിവ്യാംഗക്ഷേമ നിധിയിലേക്ക് സമര്‍പ്പണം നടത്തിയാണ് സ്മിനു പദ്ധതി ഉദ്ഘാടനം ചെയ്തത്. സക്ഷമ കോട്ടയം ജില്ലാ സമിതിയംഗം പ്രസന്നകുമാരി സേവാനിധി ഏറ്റുവാങ്ങി.
read also: അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്താൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാനാകും: ഗണേഷ് കുമാർ
ഭാരതത്തിന്റെ ജനസംഖ്യയില്‍ 3% പേര്‍ ദിവ്യാംഗരാണ്. അഞ്ച് കോടിയിലധികം വരുന്ന ദിവ്യാംഗർക്ക് അനുകൂലമായ സമൂഹ മനസ്സാക്ഷിയെ രൂപപ്പെടുത്തു എന്നതാണ് സക്ഷമ ആവിഷ്കരിച്ചിട്ടുള്ള ദിവ്യംഗമിത്രം പദ്ധതിയുടെ ഉദ്ദേശ്യം. മാസം 41രൂപ നല്‍കി ഒരാള്‍ക്ക് പദ്ധതിയില്‍ ചേരാനാകും. മാസം തോറും നീക്കിവെക്കുന്ന തുക വര്‍ഷാദ്യം ഒരുമിച്ച് 500 രൂപയായി ദിവ്യാംഗ സേവാനിധിയായി സക്ഷമക്ക് സമര്‍പ്പിക്കുന്ന പദ്ധതിയാണ് ദിവ്യാംഗമിത്രം. പെൻഷൻ, ഉപകരണ വിതരണം, വീട് നിര്‍മ്മാണം, നേത്രദാനം, കൃതൃമ അവയവ ദാനം എന്നിവയാണ് സേവാനിധിയിലൂടെ ലക്ഷ്യം വെക്കുന്നത്.
Post Your Comments