ErnakulamLatest NewsKeralaNattuvarthaNews

സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക: സർക്കാരിനെതിരെ വിമർശനവുമായി ഹെക്കോടതി

കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക സംബന്ധിച്ച ഹര്‍ജിയില്‍ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്നും എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നതെന്നും കോടതി ചോദിച്ചു. കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കൂ എന്നും കോടതി പറഞ്ഞു.

ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സ്ലിം എക്സ്എൽ21: ലാപ്ടോപ് റിവ്യൂ

സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശികയുടെ 50% കൊടുക്കാൻ തീരുമാനം ആയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 81 കോടി 73 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. 163 കോടി രൂപയുടെ കുടിശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് നേരത്തെ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button