Latest NewsKeralaIndia

വർക്കലയിൽ സുഹൃത്തുക്കൾക്കൊപ്പം ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കെ പ്രകോപിതയായ യുവതി കടലിലേക്ക് എടുത്തു ചാടി

തിരുവനന്തപുരം: വർക്കലയിൽ ആൺസുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത എന്ന തിരുനെൽവേലി സ്വദേശിനിയാണ് വർക്കല ഹെലിപാഡ് കുന്നിൽ നിന്നും താഴെക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

അമിതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിൽ എത്തിയ യുവതി ഐസ്ക്രീം കഴിച്ചു കൊണ്ട് നിൽക്കവേ പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു.

ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നു. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തുടർ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button