Latest NewsIndiaNews

ഒരു കോടിയുടെ ഇഷുറന്‍സ് കിട്ടാന്‍ തന്റെ രൂപസാദൃശ്യത്തിലുള്ള സുഹൃത്തിനെ കൊന്ന് കത്തിച്ചു: 38കാരന്‍ അറസ്റ്റില്‍

ചെന്നൈ: ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ കൊലപ്പെടുത്തി കത്തിച്ച യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും ജിം ട്രെയ്‌നറുമായ സുരേഷ് ഹരികൃഷ്ണന്‍ (38) ആണ് അറസ്റ്റിലായത്. ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീര്‍ത്തി രാജന്‍ (23), ഹരികൃഷ്ണന്‍ (32) എന്നിവരും പിടിയിലായി.

Read Also: ‘ജസ്‌നയെ എന്നെങ്കിലും കണ്ടെത്തും, മതപരിവർത്തനം നടന്നു എന്നതിന് തെളിവില്ല’: തച്ചങ്കരി

സുരേഷ് തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. താന്‍ മരിച്ചെന്ന് വരുത്തിത്തീര്‍ത്ത് ആ തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ബന്ധുക്കള്‍ വഴി ലഭിക്കാനും ഇതുകൊണ്ട് ആഡംബരത്തില്‍ കഴിയാനുമാണ് ഇയാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം തന്റെ സമാന ശാരീരിക സാമ്യവും പ്രായവുമുള്ള ഒരാളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു.

പത്ത് വര്‍ഷം മുമ്പ് സുഹൃത്തായിരുന്ന അയനാവരം സ്വദേശിയും പിന്നീട് എന്നൂരിന് അടുത്തുള്ള എറണാവൂര്‍ സുനാമി സെറ്റില്‍മെന്റിലേക്ക് താമസം മാറുകയും ചെയ്ത ദില്ലിബാബുവിന്റെ കാര്യം സുരേഷിന് ഓര്‍മ വന്നു. ഇയാളെ കണ്ടെത്തിയ സുരേഷ്, ദില്ലിബാബുവും അമ്മയുമായും പരിചയം പുതുക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇവരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനുമായി.

സെപ്തംബര്‍ 13ന് മൂവരും ചേര്‍ന്ന് ദില്ലിബാബുവിനെ മദ്യപാനത്തിനായി പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.തുടര്‍ന്ന് ചെങ്കല്‍പ്പേട്ടിന് സമീപത്തെ ഒരു വിജനമായ സ്ഥലത്ത് ദില്ലിബാബുവിനെ എത്തിച്ച സംഘം, ഇവിടെ നേരത്തെ തന്നെ തയ്യാറാക്കിയ ചെറിയ ഷെഡ്ഡിലേക്ക് കൊണ്ടുപോവുകയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. സെപ്തംബര്‍ 15ന് രാത്രി മദ്യപിച്ച് അവശനായിരുന്ന ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇവര്‍ ഷെഡ്ഡിന് തീയിട്ട് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് ദില്ലിബാബു വീട്ടിലേക്ക് തിരിച്ചെത്താതായതോടെ അമ്മ ലീലാവതി എന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ തിരോധാന പരാതി നല്‍കി. നടപടിയുണ്ടാവാതിരുന്നതോടെ അവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, സുരേഷിനെ കാണാതായതോടെ തീപിടിത്തത്തില്‍ മരിച്ചതായി കുടുംബം കരുതി. അന്ത്യകര്‍മങ്ങളും ചെയ്തു. സെപ്തംബര്‍ 16ന് ചെങ്കല്‍പ്പേട്ടിലെ പറമ്പിലെ തീപിടിച്ച ഷെഡ്ഡിനുള്ളില്‍ ഒരു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മരിച്ചത് സുരേഷാണെന്ന് പറഞ്ഞ് സഹോദരി മരിയജയശ്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് സുരേഷാണെന്ന് തിരിച്ചറിയുകയും സഹോദരി മൃതദേഹം ഏറ്റുവാങ്ങി ശവസംസ്‌കാരം നടത്തിയെന്നും പൊലീസ് പറഞ്ഞു.

ഇതോടെ ബാബുവിന്റെയും സുരേഷിന്റെയും ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുകയും സംഭവ ദിവസം ഇവരുടെ ഫോണ്‍ സിഗ്‌നലുകള്‍ കത്തനശിച്ച ഷെഡ്ഡിന് സമീപം സജീവമായിരുന്നെന്നും കണ്ടെത്തി. തുടര്‍ന്ന് സുരേഷിന്റെ ചില സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്നും കൊല്ലപ്പെട്ടത് ദില്ലി ബാബുവാണെന്നും പൊലീസിന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാരക്കോണത്ത് ഒളിവില്‍ കഴിയുകയായിരുന്ന സുരേഷിനെയും സുഹൃത്തുക്കളായ കീര്‍ത്തി രാജനേയും ഹരികൃഷ്ണനെയും കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ തങ്ങള്‍ ദില്ലിബാബുവിനെ കൊലപ്പെടുത്തിയെന്ന് മൂവരും കുറ്റസമ്മതം നടത്തി. ഇന്‍ഷുറന്‍സ് തുകയായ ഒരു കോടിയില്‍ 20 ലക്ഷം വീതം കീര്‍ത്തിരാജനും ഹരികൃഷ്ണനും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും സുരേഷ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button