Latest NewsNewsBusiness

ഖാരിഫ് സീസണിൽ പൊടിപൊടിച്ച് സവാള വിളവെടുപ്പ്: കയറ്റുമതി നിയന്ത്രണം ഉടൻ പിൻവലിച്ചേക്കും

കൃഷിനാശവും മറ്റും മൂലം ഉൽപ്പാദനം കുറഞ്ഞതോടെ ഡിസംബർ ആദ്യ വാരം മുതൽ സവാള വില ഇരട്ടിയിലധികം വർദ്ധിച്ചിരുന്നു

സവാളയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഉടൻ പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രധാന ഉൽപ്പാദക മേഖലകളിലെല്ലാം സവാള വില കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതി നിയന്ത്രണം. ക്വിന്റലിന് 1,870 രൂപ വരെ എത്തിയ സവാള വില ഇപ്പോൾ 1500 രൂപയായി കുറഞ്ഞിട്ടുണ്ട്. ഖാരിഫ് വിളവെടുപ്പ് ആരംഭിച്ചതോടെ പ്രതിദിനം 15,000 ക്വിന്റൽ സവാളയാണ് വിപണിയിലേക്ക് എത്തുന്നത്. റാബി വിളവെടുപ്പിനെ അപേക്ഷിച്ച്, ഇവ പെട്ടെന്ന് ചീത്തയാകുമെന്നതിനാൽ കയറ്റുമതി പുനരാരംഭിക്കണമെന്ന് കർഷകരും ആവശ്യപ്പെട്ടിട്ടുണ്ട്. സവാള കയറ്റുമതിയിൽ മുൻപന്തിയിൽ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

കൃഷിനാശവും മറ്റും മൂലം ഉൽപ്പാദനം കുറഞ്ഞതോടെ ഡിസംബർ ആദ്യ വാരം മുതൽ സവാള വില ഇരട്ടിയിലധികം വർദ്ധിച്ചിരുന്നു. ഇതിനെ തുടർന്ന് ഡിസംബർ 8 മുതലാണ് കേന്ദ്രസർക്കാർ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ആരംഭിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ ലാസൽഗാവ് മൊത്ത വ്യാപാര വിപണിയിൽ 60 ശതമാനത്തോളം സവാള വില ഇടിഞ്ഞിരുന്നു. ലോകരാഷ്ട്രങ്ങളുമായി ഇന്ത്യ കയറ്റുമതി കരാറിൽ ഒപ്പുവച്ചിട്ടുള്ളതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയത് വലിയ രീതിയിലുള്ള എതിർപ്പിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കയറ്റുമതി നിരോധനം ഉടൻ നീക്കിയേക്കുമെന്നാണ് സൂചന.

Also Read: പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ പെട്ടെന്നുള്ള ഇടപാടുകൾ നിരീക്ഷിക്കണം: ബാങ്കുകൾക്ക് നിർദ്ദേശവുമായി ആർബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button