
കോട്ടയം: പടക്ക നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം. കോട്ടയം കിടങ്ങൂരിന് സമീപമുള്ള അനധികൃത പടക്ക നിർമ്മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. വീടിനോട് ചേർന്നാണ് പടക്ക നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. സ്ഥാപനത്തിലെ ജോലിക്കാരനായ ജോജി എന്നയാൾക്കാണ് പൊള്ളലേറ്റത്. ജോജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശപത്രിയിൽ പ്രവേശിപ്പിച്ചു.
കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടിൽ ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. ടെറസിന് മുകളിൽ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലായവ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 2 കിലോമീറ്റർ അകലെ വരെ സ്‌ഫോടന ശബ്ദം കേൾക്കാമായിരുന്നെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
Post Your Comments