തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് നടിയും നർത്തകിയുമായ ശോഭന. തൃശൂർ തേക്കിൻകാട്ട് മൈതാനത്തിൽ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലായിരുന്നു കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചത്. രാജ്യത്ത് വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയിൽ സംസാരിച്ച ശോഭന പറഞ്ഞത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. നമ്മൾ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നതെന്നായിരുന്നു ശോഭനയുടെ വാക്കുകൾ. പരിപാടിയിൽ ശോഭനയ്‌ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി ടി ഉഷ, മിന്നു മണി തുടങ്ങിയവർ വേദിയിലുണ്ട്. പെൻഷൻ പ്രശ്‌നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി.
കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തിയാണ് തേക്കിൻകാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ ഭാഗമായത്.
നരേന്ദ്രമോദിക്കൊപ്പം സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ട്. സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ രണ്ടു ലക്ഷത്തിലധികം സ്ത്രീകളാണ് തേക്കിൻകാട് മൈതാനിയിൽ എത്തിയത്. മുദ്രാവാക്യത്തോടെയാണ് പ്രധാനമന്ത്രിയെ മഹിളകൾ വേദയിലേക്ക് വരവേറ്റത്.
Post Your Comments