KeralaLatest News

കാരണഭൂതനൊക്കെ പഴംകഥ, ഇപ്പോൾ ‘പിണറായി വിജയൻ സിംഹം, മലയാള നാടിന്‍ മന്നൻ’: മുഖ്യമന്ത്രിക്ക് പുതിയ വാഴ്ത്തുപാട്ട്

മുഖ്യമന്ത്രി പിണറായി വിജയന് പുതിയൊരു വാഴ്ത്തുപാട്ടും പുറത്തിറങ്ങി. കേരള സിഎം’ എന്ന തലക്കെട്ടോടെ യുട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയുടെ വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിഷാന്ത് നിളയാണ്.

പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളർന്ന മരമായും പാട്ടിൽ വിശേഷിപ്പിക്കുന്നു. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിൽ ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് മറ്റൊരു വിശേഷണം.

”പിണറായി വിജയൻ…
നാടിന്റെ അജയ്യൻ…
നാട്ടാർക്കെല്ലാം സുപരിചിതൻ…
തീയിൽ കുരുത്തൊരു കുതിരയെ…
കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ…
മണ്ണിൽ മുളച്ചൊരു സൂര്യനെ…
മലയാള നാടിൻ മന്നനെ…” എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികൾ തുടങ്ങുന്നത്.

സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ പിണറായിയുടെ ചെറുപ്പകാലം മുതൽ കൗമാരകാലം വരെയും ആവിഷ്കരണവുമുണ്ട്. ഗാനത്തിന് പിന്നിൽ സിപിഎമ്മിന് ബന്ധമുണ്ടോ എന്ന വ്യക്തതയില്ല.

സ്വർണക്കടത്ത് കേസ് വിവാദം ഉൾപ്പടെയുള്ളവ ആസൂത്രിതമാണെന്നാണ് വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. വെള്ളപ്പൊക്കവും കൊവിഡുമുൾപ്പടെയുള്ള പ്രതിസന്ധികൾ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയിൽ പറയുന്നുണ്ട്. എട്ട് മിനിറ്റോളം ദൈർഘ്യമുള്ളതാണ് ഈ വാഴ്ത്തുപാട്ട് വീഡിയോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button