KeralaLatest NewsNews

കാലവർഷവും തുലാവർഷം ചതിച്ചു; വയനാട്ടിൽ ലഭിച്ചത് വളരെ കുറച്ച് മഴ, ആശങ്ക?

തിരുവനന്തപുരം: ഈ വർഷം തുലാമഴ ഏറ്റവും അധികം ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. അഞ്ച് ജില്ലകൾക്ക് തുലാമഴ ആശ്വാസപ്പെയ്ത്ത് ആയപ്പോൾ രണ്ട ജില്ലക്കാർക്ക് ആശങ്കയാണ് ഉണ്ടാക്കിയത്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ആശങ്ക. ഇവിടങ്ങളിൽ ലഭിക്കേണ്ട മഴയില്‍ കുറവുണ്ടായി. 2023ലെ തുലാവര്‍ഷം അവസാനിച്ചപ്പോള്‍ കേരളത്തില്‍ ആകെ 27ശതമാനം മഴ കൂടുതലായി ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നു ശതമാനത്തിന്‍റെ കുറവാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 27ശതമാനത്തിന്‍റെ വര്‍ധനവുണ്ടായത് ആശ്വാസകരമാണ്.

ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷത്തിൽ 492മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 624.മില്ലി മീറ്റര്‍ മഴയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 476.1മില്ലി മീറ്ററായിരുന്നു ലഭിച്ചത്. തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 1220.2 മില്ലി മീറ്റര്‍ മഴയാണ് (94ശതമാനം അധികം) പത്തനംതിട്ടയില്‍ ലഭിച്ചത്. കഴിഞ്ഞ വർഷവും പത്തനംതിട്ട ജില്ലയിലായിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്. ഇത്തവണ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് ( 309.6 മില്ലി മീറ്റര്‍, നാലു ശതമാനത്തിന്‍റെ കുറവ് ). കാലവർഷത്തിലും 55 ശതമാനത്തില്‍ കുറവ് മഴ ലഭിച്ച വയനാട് ജില്ലയിൽ മുൻ കരുതൽ ആവശ്യമായി വരും.

തുലാവര്‍ഷത്തില്‍ കണ്ണൂരിലും നാലു ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 391.3 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 377.1 മില്ലി മീറ്ററാണ് ലഭിച്ചത് (4ശതമാനത്തിന്‍റെ കുറവ്). വയനാട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. പത്തനംതിട്ടക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇത്തവണ കൂടുതൽ തുലാവർഷ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 836.6 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത് (52ശതമാനം അധികം), കോട്ടയത്ത് 38ശതമാനവും ആലപ്പുഴയില്‍ 40ശതമാനവും എറണാകുളത്ത് 24 ശതമാനവും അധികമായി മഴ ലഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button