ബാലുശ്ശേരി: മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. ഭഗവതി ക്ഷേത്രത്തോടു ചേർന്നുള്ള അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്.
നിരവധി അയ്യപ്പഭക്തന്മാർ നിത്യേന എത്തുന്ന ക്ഷേത്രമാണിത്. അതിനാൽ, ഭണ്ഡാരത്തിൽ പതിനായിരത്തോളം രൂപയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Read Also : കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ, പ്രിന്ററിൽ വരെ കൈക്കൂലി പണം
സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. സ്ഥലം സന്ദർശിച്ച പൊലീസ് തെളിവെടുപ്പ് നടത്തി.
Post Your Comments