Latest NewsKeralaNews

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ പുതിയ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

 അയോധ്യ:  ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ പുതിയ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റോഡ് ഷോയും നവീകരിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ അനാച്ഛാദനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതുതായി നിര്‍മ്മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. കൂടാതെ ഉത്തര്‍പ്രദേശിലെ നിരവധി വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

Read Also: മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു

വിമാനത്താവളം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റോഡ്ഷോയുടെ ഭാഗമായി വഴിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയും തന്റെ കാറില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. ഒരു ഘട്ടത്തില്‍, വാഹനത്തിന്റെ ഡോര്‍ തുറന്നാണ് അദ്ദേഹം ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്. വഴി മദ്ധ്യേ ആളുകള്‍ പുഷ്പ ദളങ്ങള്‍ വര്‍ഷിക്കുകയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button