KeralaLatest NewsNews

ഭക്തിസാന്ദ്രമായി സന്നിധാനം: മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നു

ജനുവരി 15നാണ് മകരവിളക്ക്

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് വൈകിട്ട് 5:00 മണിക്ക് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തർക്ക് ദർശനം നടത്താവുന്നതാണ്. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡലപൂജകൾക്ക് ശേഷം ഈ മാസം 27-ന് രാത്രിയായിരുന്നു നട അടച്ചത്.

ജനുവരി 15ന് പുലർച്ചെ 2:46-ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്കുശേഷം വൈകിട്ട് 5:00 മണിക്കാണ് അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ ഉണ്ടാകും. 19 വരെ തീർത്ഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള ഒരുക്കിയിട്ടുണ്ട്. 21-ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജ്യപ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്ക്കും.

Also Read: പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർക്ക് സ്മാരകം ഒരുക്കാൻ ഒരേക്കർ ഭൂമി കൈമാറാനൊരുങ്ങി കേരളം

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ദിനങ്ങളിൽ ഭക്തരുടെ തിരക്ക് പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ക്യൂ കോംപ്ലക്സിലും, നടപ്പന്തലിലും ഫാനുകളും കുടിവെള്ളവും സജ്ജമാക്കി. നിലവിൽ, വെർച്വൽ ക്യൂ വഴിയുളള ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. 80,000 പേർക്കാണ് ഇത്തവണ വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ദർശനം നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് പൂർത്തിയായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button