ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു. കാഴ്ച മറയ്ക്കുന്ന തരത്തിൽ മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ഇന്നും വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. ഏതാനും ദിവസങ്ങളായി വ്യോമ-റെയിൽ ഗതാഗതത്തെ മൂടൽമഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, വരും ദിവസങ്ങളിൽ മൂടൽമഞ്ഞിന് നേരിയ ശമനം ഉണ്ടാകുമെങ്കിലും, ശൈത്യം കടുക്കുന്നതാണ്.
മൂടൽമഞ്ഞിനെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താറുമാറായി. ഏകദേശം 80 ഓളം വിമാനങ്ങളാണ് വൈകിയിരിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിശൈത്യം നിലനിൽക്കുന്നതിനാൽ വായുവിന്റെ ഗുണനിലവാരവും മോശം അവസ്ഥയിലാണ്. ഇതോടെ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
Leave a Comment