ട്രക്കോടിച്ചാലും കുലുങ്ങാത്ത ഗ്ലാസ് പാലവുമായി ചൈനയിലെ ഹനാൻ പ്രവിശ്യ. ഏറ്റവും കൂടുതൽ ഉയരവും നീളവും എല്ലാം കൂടുതൽ ഈ കണ്ണാടിപ്പാലത്തിനു തന്നെ. ഇതുമാത്രമല്ല പത്ത് ലോക റെക്കോർഡുകളാണ് ഈ പാലത്തിനുള്ളത്. നിർമാണരംഗത്തെ അത്ഭുതം എന്നു വിശേഷിപ്പിക്കുന്ന ഗ്ലാസ് പാലം ഹനാൻ പ്രവിശ്യയിൽ പൂർത്തിയായി.
കണ്ണാടിപ്പാലത്തിനു 430 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുണ്ട്. സുതാര്യമായ 99 ഗ്ലാസ് ചില്ലുകൾ മൂന്നു തട്ടുകളായി പാകിയാണ് നിർമാണം. സാധാരണ ഉപയോഗിക്കുന്ന ഗ്ലാസുകളെക്കാൾ 25 മടങ്ങ് ബലമുള്ള ഇവ 300 മീറ്റർ ആഴമുള്ള കൊക്കയുടെ കുറുകെയാണ് പണിതിരിക്കുന്നത്. നേരത്തെ പാകിയിരുന്ന തടി മാറ്റിയശേഷമാണ് ഗ്ലാസ് പാകിയത്. പാലത്തിന്റെ നിർമാണം ഡിസംബറിൽ തുടങ്ങിയതാണ്. നിർമ്മാണം പൂർത്തിയായ പാലം അടുത്താഴ്ച തുറക്കും.
Post Your Comments