ബെയ്‌ജിങ്: 872 നീളമുള്ള ചില്ലുപാലത്തിന്‍റെ മുകളിലൂടെ നടക്കുമ്പോൾ ചില്ലുപാലത്തിൽ വിള്ളൽ വീണാൽ എന്ത് സംഭവിക്കും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചില്ലുപാലത്തിൽ വിള്ളൽ വീഴുന്നത് കണ്ട ഒരാൾ നിലവിളിക്കുന്നതും നിലത്തിരിക്കുന്നതും വീഡിയോയിൽ കാണാം. എതിര്‍വശത്തുനിന്നുള്ളവര്‍ ഒരു കൂസലുമില്ലാതെ പോകുന്നത് കണ്ടപ്പോഴാണ് ചില്ല് പാളി തകരുന്നതുപോലുള്ള ശബ്ദവും കാലിനടിയിലെ ചില്ല് വിള്ളുന്ന കാഴ്ചയും ഇതിന്റെ നിർമ്മാതാക്കൾ പാലത്തിൽ പുതിയതായി കൂട്ടിച്ചേർത്തതാണെന്ന് ഇയാൾക്ക് മനസിലാകുന്നത്.
അതേസമയം ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വിള്ളല്‍ സംഭവിച്ചാലും അറിയാൻ കഴിയില്ലെന്നാണ് വിമർശകരുടെ വാദം. ചൈനയിലെ തന്നെ മറ്റൊരു ചില്ലുപാലത്തില്‍ സഞ്ചാരികളില്‍ ഒരാളുടെ കയ്യിലെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കപ്പ് വീണ് പൊട്ടിയതാണ് ഇവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments