കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കോടതി ശിക്ഷിച്ചത്.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം കൂടി കഠിനതടവ് അനുഭവിക്കണം.
2013-ലാണ് കേസിനാസ്പദമായ സംഭവം. ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കാനായി പോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോവുകയും വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ മലയിൻകീഴ് പൊലീസാണ് കേസെടുത്തത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.
Post Your Comments