തൃശ്ശൂർ: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയവും സ്റ്റോപ്പും പുനക്രമീകരിച്ചു. ശബരി എക്സ്പ്രസ്, ടാറ്റാ നഗർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നീ മൂന്ന് ട്രെയിനുകളുടെ സമയത്തിലും സ്റ്റോപ്പുകളിലുമാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുവർഷം മുതൽ പുതുക്കിയ സമയം അനുസരിച്ചാണ് മൂന്ന് ട്രെയിനുകളും സർവീസ് നടത്തുക. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് (17229/17230) ഷൊർണൂർ ഒഴിവാക്കിയാണ് ജനുവരി ഒന്ന് മുതൽ സർവീസ് നടത്തുക. ഷൊർണൂരിന് പകരം, വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും വടക്കോട്ടുള്ള യാത്രയിൽ തൃശ്ശൂരിൽ 12:37-നും വടക്കാഞ്ചേരിയിൽ 12:59 എത്തുന്നതാണ്. മടക്കയാത്രയിൽ വടക്കാഞ്ചേരിയിൽ 10:14-നും തൃശ്ശൂരിൽ 10:35-നും എത്തിച്ചേരും. എറനാട് എക്സ്പ്രസ് (16605/16606) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയും, അവിടെ നിന്ന് തന്നെ പുറപ്പെടുകയും ചെയ്യും. നിലവിൽ, ഏറനാട് എക്സ്പ്രസ് നാഗർകോവിൽ വരെ സർവീസ് നടത്തുന്നുണ്ട്.
Also Read: തൊണ്ണൂറുകളുടെ പ്രൗഢി! മുംബൈയിലെ ആദ്യ മാൾ ലേലത്തിന്, കരുതൽ തുക കോടികൾ
ടാറ്റ എറണാകുളം എക്സ്പ്രസ് (18189/18190) പുതുവർഷം മുതൽ ആഴ്ചയിൽ 5 ദിവസം സർവീസ് നടത്തുന്നതാണ്. നിലവിൽ, ആഴ്ചയിൽ 2 ദിവസമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. വടക്കോട്ടുള്ള യാത്രയിൽ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ തൃശ്ശൂരിൽ 8:37-നാണ് എത്തിച്ചേരുക. മടക്കയാത്ര തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഉണ്ടാവുക.
Post Your Comments