Latest NewsIndia

മോദിഭരണത്തിൽ അതൃപ്തിയുള്ളത് വെറും 21.3% പേർക്ക് മാത്രം: ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി അധികാരം നിലനിർത്തും- സർവേ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയതയെ മറികടക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് കഴിയില്ലെന്ന് റിപ്പോർട്ട്. ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ്–സീ വോട്ടർ അഭിപ്രായ വോട്ടെടുപ്പു ഫലം വ്യക്തമാക്കുന്നത്. ബിജെപി സഖ്യം 295–335 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്നാണ് സർവെ ഫലം. അതേസമയം, ‘ഇന്ത്യ’ മുന്നണിക്ക് 165–205 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും സർവെ വ്യക്തമാക്കുന്നു.

രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുമായി 13,115 പേരുടെ അഭിപ്രായം ശേഖരിച്ചു നടത്തിയ സർവേയിലാണ് ഈ ഫലം.ദക്ഷിണേന്ത്യയിൽ പ്രതിപക്ഷ സഖ്യം ശക്തമാണെങ്കിലും മറ്റു മേഖലകളിൽ ബിജെപിക്ക് ഒപ്പമെത്തില്ല. എന്നാൽ ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ‘ഇന്ത്യ’യ്ക്കു മുൻതൂക്കമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ബിജെപി 22–24 സീറ്റുകൾ നേടിയേക്കും. കോൺഗ്രസിന് 4–6 സീറ്റുകളേ ലഭിക്കൂ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനത്തിൽ 47.2ശതമാനം ആളുകളും തൃപ്തരാണ്. 30.2ശതമാനം പേർ ഒരു പരിധിവരെ തൃപ്തരും 21.3ശതമാനം പേർ അതൃപ്തരുമാണ്. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം പേരും 2024 തിരഞ്ഞെടുപ്പു വരെ ‘ഇന്ത്യ’ മുന്നണി നിലനിൽക്കുമെന്നു കരുതുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button