ആലപ്പുഴ: പൂങ്കാവില്‍ താറാവുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. പൂങ്കാവ് തോട്ടത്തില്‍ ജോബിന് ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആദ്യം രണ്ട് താറാവുകള്‍ മയങ്ങി വീഴുകയും പിന്നീട് ചാകുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ താറാവുകള്‍ സമാന രീതിയില്‍ ചാകുകയായിരുന്നു. 65 താറാവുകളില്‍ എട്ടെണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
Read Also: ക്രിസ്മസ് ആഘോഷിക്കാന്‍ യുഎസിലെത്തിയ എംഎല്‍എയുടെ കുടുംബത്തിലെ 6 പേര് വാഹനാപകടത്തില്‍ മരിച്ചു
വിഷം ഉള്ളില്‍ ചെന്നാണ് ഇവ ചത്തതെന്നാണ് സംശയം. സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പ് ലാബിലേയ്ക്ക് അയച്ചു.
താറാവിന് പനിയോ ആരോഗ്യ പ്രശ്നങ്ങളോ ഒന്നുമില്ലായിരുന്നതായും അതുകൊണ്ട് വിഷം ഉള്ളില്‍ ചെന്നതാണ് താറാവുകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന് സംശയിക്കുന്നതായും ഉടമ ജോബി പറഞ്ഞു.
Post Your Comments