Latest NewsNewsIndia

ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയ്‌ക്ക് ബോംബ് ഭീഷണി: സ്‌ഫോടനമുണ്ടായെന്ന് അജ്ഞാത ഫോണ്‍ കോള്‍

പോലീസിന്റെ പ്രത്യേക സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയ്‌ക്ക് സമീപം ബോംബ് സ്‌ഫോടനം നടന്നതായി അജ്ഞാത ഫോണ്‍ കോള്‍. ഡല്‍ഹി പോലീസിന് വൈകിട്ട് ആറുമണിയോടെയാണ് സന്ദേശം ലഭിച്ചത്. ഡോ.എ.പി.ജെ അബ്ദുള്‍ കലാം റോഡിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്ത് സ്‌ഫോടനം നടന്നതായാണ് ഫോൺ കോൾ. എംബസി ഓഫീസിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നാണ് അജ്ഞാതൻ അറിയിച്ചത്.

read also: എൻസിആർഎംഐ ഉൽപന്നങ്ങളുടെ ലോഞ്ചിംഗ് ജനുവരി മൂന്നിന്: മന്ത്രി പി രാജീവ് നിർവഹിക്കും

തുടർന്ന് ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അജ്ഞാതന്റെ ഭീഷണിയെ തുടര്‍ന്ന് എംബസിയും പരിസരവും കനത്ത ജാഗ്രതയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button