Latest NewsNattuvarthaNewsIndia

കടം വാങ്ങിയ 1,500 രൂ​പ തി​രി​കെ ന​ൽ​കാ​ൻ വൈ​കി​: അ​യ​ൽ​വാ​സി യു​വാ​വി​നെ കു​ത്തിക്കൊന്നു

വി​നോ​ദ് അ​ലി​യ​സി(29)നെ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ അ​ബ്ദു​ള്ള കൊ​ല​പ്പെ​ടു​ത്തി​യ​ത്

ന്യൂ​ഡ​ൽ​ഹി: 1,500 രൂ​പ തി​രി​കെ ന​ൽ​കാ​ൻ വൈ​കി​യ​തി​നെ ​തു​ട​ർ​ന്ന്, യു​വാ​വി​നെ അ​യ​ൽ​വാ​സി കു​ത്തിക്കൊന്നു. വി​നോ​ദ് അ​ലി​യ​സി(29)നെ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ അ​ബ്ദു​ള്ള കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു.

Read Also : ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടരുത്: ബൃന്ദാ കാരാട്ട്

ഡ​ൽ​ഹി​യി​ലെ മ​ദി​പൂ​ർ ജെ​ജെ ക്ല​സ്റ്റ​റി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച വി​നോ​ദി​ന്‍റെ വീ​ട്ടി​ൽ​ നി​ന്ന് പൊ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന് ഒ​രു​ദി​വ​സം മു​ന്നേ വി​നോ​ദും അ​ബ്ദു​ള്ള​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പൊ​ലീ​സ് പ​റ​യു​ന്നു.

വി​നോ​ദ് അ​ടു​ത്ത​ദി​വ​സം അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തോ​ട് ക​യ​ർ​ത്ത് സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി അ​ബ്ദു​ള്ള വി​നോ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി തു​ട​ർ​ച്ച​യാ​യി ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തിക്കൊല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ​എ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button