ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ബന്ധുക്കളുമായും കൂട്ടുകാരുമായും ബന്ധം നിലനിർത്താൻ കഴിയുന്ന മികച്ച മാധ്യമമായ വാട്സ്ആപ്പിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. എന്നാൽ, ഇത് അവസരമായി കണ്ട് വിവിധ തട്ടിപ്പുകളും വാട്സ്ആപ്പ് മുഖാന്തരം നടക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയതരം തട്ടിപ്പ് സന്ദേശങ്ങളാണ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ വ്യക്തിഗത വിവരങ്ങളടക്കം ഒറ്റയടിക്ക് ചോർന്നേക്കാം.
അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച സ്ക്രീൻ ഷെയറിംഗ് ഫീച്ചർ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പാണ് ഇത്തവണ ചർച്ചയായി മാറുന്നത്. വിവിധ സേവനങ്ങൾക്കെന്ന വ്യാജേന സമീപിക്കുന്ന സൈബർ തട്ടിപ്പുകാരാണ് സ്ക്രീൻ ഷെയർ ഓപ്ഷൻ ദുരുപയോഗം ചെയ്ത് പണം തട്ടുന്നത്. സ്ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്യുന്നതോടെ, ഉപഭോക്താവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വരെ ലോക്ക് ചെയ്യാൻ തട്ടിപ്പ് സംഘങ്ങൾക്ക് സാധിക്കുന്നതാണ്. പാസ്‌വേഡ് മാറ്റിയാണ് ഇത്തരത്തിൽ ലോക്ക് ചെയ്യുന്നത്. ഇതോടെ, യഥാർത്ഥ ഉപഭോക്താവിന് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും.
Also Read: പാലക്കാട് അവശനിലയിൽ കണ്ട സുഹൃത്തുക്കൾ മരിച്ചു: ഒരാളെ കാണാനില്ല, സംഭവത്തിൽ ദുരൂഹത
വളരെ വിദഗ്ധമായാണ് സ്ക്രീൻ ഷെയറിംഗ് ഓപ്ഷൻ എനേബിൾ ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുക. ഇവ എനേബിൾ ചെയ്യുന്ന മാത്രയിൽ തന്നെ വിവരങ്ങളെല്ലാം തട്ടിപ്പ് സംഘങ്ങളുടെ കൈകളിലാകും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചാണ് അക്കൗണ്ടിലെ പണം തട്ടിയെടുക്കുക. വാട്സ്ആപ്പിൽ അറിയാത്ത നമ്പറുകളിൽ നിന്നുള്ള വോയിസ്, വീഡിയോ കോളുകളോട് പ്രതികരിക്കാതിരിക്കുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാനുള്ള പ്രധാന പോംവഴി.
Post Your Comments