തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനാകും. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി. രഘുനാഥ് ദേശീയ കൗണ്‍സിലിലേക്കും എത്തും. ഇരുവരെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് നാമനിര്‍ദ്ദേശം ചെയ്തത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവായ സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്.
ഡൽഹിയിൽ വെച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് അംഗത്വം നല്‍കി ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു സി.രഘുനാഥ്. ഡിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞയാഴ്ചയാണ് പാർട്ടി വിട്ടത്.
കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മേജർ രവി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചാനൽ ചർച്ചകളിലും സജീവമാണ് മേജർ രവി.
Post Your Comments