ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥും ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.
Read Also: പ്രണയത്തിൽ നിന്ന് പിന്മാറി: ഐടി ജീവനക്കാരിയെ ചങ്ങലയിൽ ബന്ധിച്ച് ജീവനോടെ കത്തിച്ച് ട്രാൻസ്ജെൻഡർ
കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ദേശീയതക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സി രഘുനാഥ് പ്രതികരിച്ചു. ദേശീയതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് മേജര്‍ രവിയും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച സി. രഘുനാഥ്, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്.
Post Your Comments