
മലപ്പുറം: കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടയിൽ യുവാവ് അറസ്റ്റില്‍. എടരിക്കോട് സ്വദേശി ബിജുവാണ് താനൂരിൽ വച്ച് പിടിയിലായത്. ഇയാളില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.
ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ സാമഗ്രികളും വാഹനത്തില്‍ നിന്നും കണ്ടെത്തി. ഇയാൾക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments