രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനങ്ങൾക്ക് ചില മാറ്റങ്ങൾ. ഗതാഗത വകുപ്പിൽ രണ്ടാമതൊരു അങ്കത്തിനു ഇറങ്ങാനുള്ള ഒരുക്കത്തിലാണ് ഗണേഷ് കുമാർ. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കില്‍ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു.
‘മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കും മറ്റും പോകില്ല. ശ്രദ്ധ മുഴുവന്‍ വകുപ്പ് മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലായിരിക്കും അത്തരം കാര്യങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രം സിനിമയില്‍ അഭിനയിക്കുമെന്നും’ ഗണേഷ് കുമാര്‍ പറഞ്ഞു.
read also: ഞങ്ങള്‍ ഇവിടെ വെറുതെ ഇരിക്കുന്നതാണോ? നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് നടൻ ധര്മജൻ ബോള്‍ഗാട്ടി
2001 മുതല്‍ പത്തനാപുരത്തിന്റെ പ്രതിനിധിയായിരുന്ന കെ ബി ഗണേഷ് കുമാര്‍ 2001 ല്‍ എ കെ ആന്റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നി വകുപ്പുകളുടെ മന്ത്രിയായി.
Post Your Comments