Latest NewsKeralaMollywoodNewsEntertainment

സല്യൂട്ട് ചെയ്ത് സുരേഷ് ഗോപി, തിരികെ സല്യൂട്ട് ചെയ്ത് താരപുത്രൻ!

സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നവ്യാനായരുടെ മകൻ സായ് കൃഷ്ണയാണ്.

സമൂഹമാദ്ധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് സ്കൂള്‍ ബാൻഡിനെ സല്യൂട്ട് ചെയ്യുന്ന നടൻ സുരേഷ് ഗോപിയുടേത്. എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂളില്‍ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനായാണ് സുരേഷ് ഗോപിയും നടൻ ദിലീപും എത്തിയത്. ബാൻഡിന്റെ ചിട്ടകള്‍ക്കനുസരിച്ച്‌ ബാൻഡ് തലവനായ വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച്‌ തിരികെ സല്യൂട്ട് ചെയ്യുന്നുമുണ്ട്.

read also:  ദേശീയ സ്ത്രീ നാടകോത്സവം 27 മുതൽ 29 വരെ

സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നവ്യാനായരുടെ മകൻ സായ് കൃഷ്ണയാണ്. പരിപാടിയിലെ ചിത്രങ്ങള്‍ നവ്യനായരും സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതോ‌ടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button