ടെക്നോളജി അതിവേഗം വികസിച്ചതോടെ ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഫീച്ചർ ഫോണുകളും അത്യാധുനിക സംവിധാനങ്ങൾ ഉളള സ്മാർട്ട്ഫോണുകളുമാണ് ഇന്ന് വിപണി കീഴടക്കിയിരിക്കുന്നത്. സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ ഭൂരിഭാഗവും ഡ്യുവൽ സിം ഉപയോഗിക്കുന്നതിനാൽ, സിം കാർഡ് വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ സിം കാർഡുകൾ എടുക്കാൻ കഴിയുന്നതിനാൽ തട്ടിപ്പിനുള്ള സാധ്യതയും കൂടുതലാണ്. ചിലപ്പോൾ നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ സിം കാർഡ് തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടാകാം. ആധാർ വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സിം കാർഡ് സ്വന്തമാക്കുന്നത്. അതിനാൽ, ഓരോ വ്യക്തിയും നിർബന്ധമായും തങ്ങളുടെ പേരിൽ എത്ര സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞിരിക്കണം.
സ്വന്തം പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയുന്നതാണ്. അതിനായി ഗവൺമെന്റ് തന്നെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സഞ്ചാർ സാഥി പോർട്ടൽ മുഖാന്തരമാണ് ഇത്തരത്തിൽ സിം കാർഡുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ കഴിയുക. പോർട്ടലിലെ നിഫ്റ്റി ടൂളാണ് ഇതിനു സഹായിക്കുന്നത്. ഇത് എങ്ങനെ പരിശോധിക്കണമെന്ന് അറിയാം.
നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്ന് പരിശോധിക്കുന്ന വിധം
- ഇന്റർനെറ്റ് ബ്രൗസറിൽ Tafco Portal എന്ന് സെർച്ച് ചെയ്യുക.
- അവിടെ നിന്നും സഞ്ചാർ സാഥി പോർട്ടൽ ഓപ്പൺ ചെയ്യുക.
- തുടർന്ന് കാണുന്ന വിൻഡോയിൽ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത്, ക്യാപ്ച രേഖപ്പെടുത്തുക.
- തുടർന്ന് വാലിഡേറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- രജിസ്റ്റർ ചെയ്ത മൊബൈലിൽ ഒടിപി ലഭിക്കുന്നതാണ്.
- ഒടിപി എന്ന ഫീൽഡിൽ ലോഗിൻ എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.
- അവിടെ നിങ്ങൾക്ക് ആക്ടീവ് ആയിട്ടുള്ള മൊബൈൽ നമ്പറുകൾ കാണാൻ സാധിക്കും.
- നിങ്ങൾ വാങ്ങിയിട്ടില്ലാത്ത ഏതെങ്കിലും മൊബൈൽ കണക്ഷൻ ഉണ്ടോ എന്ന് പരിശോധിക്കുക.
- സംശയാസ്പദമായ നമ്പറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇടത് വശത്തെ ടിക്ക് ബോക്സിൽ ക്ലിക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
- ഇതിനായി ‘നോട്ട് മൈ നമ്പർ’ ഓപ്ഷൻ സെലക്ട് ചെയ്യുക.
- ശേഷം ‘റിപ്പോർട്ട്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Also Read: കാത്തിരിപ്പിനൊടുവിൽ ഒല ഇലക്ട്രിക് ഓഹരി വിപണിയിലേക്ക്, രേഖകൾ സമർപ്പിച്ചു
Post Your Comments