Latest NewsKeralaNews

സുജലം പദ്ധതി: റേഷൻകട വഴി 8 രൂപയ്ക്ക് കുടിവെള്ളം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളിലൂടെ ഗുണ നിലവാരമുള്ള ശുദ്ധജലം കുറഞ്ഞ നിരക്കിൽ. ഭക്ഷ്യവകുപ്പ് , ജലവിഭവ വകുപ്പുചേർന്ന് ആവിഷ്‌കരിച്ച സുജലം പദ്ധതിയിലൂടെയാണിത്. കേരള ഇറിഗേഷൻ ഇൻഫ്ര സ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ഉൽപ്പാദിപ്പിക്കുന്ന ഹില്ലി അക്വാവെള്ളമാണ് ലഭ്യമാക്കുന്നത്. അര ലിറ്റർ, ഒരു ലിറ്റർ, അഞ്ച് ലിറ്റർ എന്നീ അളവുകളിലാണ് കുപ്പിവെള്ളം. യഥാക്രമം 8, 10, 50 രൂപയാണ് വില.

Read Also: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഗർഭകാലവും പ്രസവവും മറച്ചുവെച്ച് 42 കാരി,താമസം 18കാരനായ മകനൊപ്പം

ശബരിമല തീർത്ഥാടന കാലം കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും വെള്ളം ലഭ്യമാക്കും. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ-സ്റ്റോർ മുഖേന വ്യവസായ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും മിൽമയുടെയും ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Read Also: ജെഎന്‍.1 കോവിഡ് വേരിയന്റിന് വ്യാപനശേഷി കൂടുതല്‍: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button