Latest NewsNewsIndia

ജെഎന്‍.1 കോവിഡ് വേരിയന്റിന് വ്യാപനശേഷി കൂടുതല്‍: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: പുതിയ കൊറോണ വൈറസ് ഉപ-വകഭേദമായ ജെഎന്‍ 1 അതിവേഗം പടരുന്നതാണെന്ന് മുന്‍ എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. എന്നാല്‍ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്നില്ലെന്നും ഗുലേറിയ പറഞ്ഞു. ”ഈ വേരിയന്റ് വ്യാപനശേഷി കൂടുതലുള്ളതാണ്, ഇത് അതിവേഗം പടരും. കോവിഡ് -19 നെ വച്ച് നോക്കുമ്പോള്‍ ഇത് പെട്ടെന്ന് പകരുന്ന വകഭേദമായി മാറുകയാണ്, യുഎസിലും യൂറോപ്പിലും, ഇന്ത്യയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.” – മുതിര്‍ന്ന പള്‍മണോളജിസ്റ്റ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ലക്ഷണങ്ങളും പ്രതിരോധവും

ആരോഗ്യം നിലനിര്‍ത്തുന്നതിനും പുതിയ ഉപ വേരിയന്റ് പിടിപെടുന്നത് തടയുന്നതിനുമുള്ള വഴികളെ കുറിച്ച് സംസാരിച്ച ഡോക്ടര്‍ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും വ്യക്തമാക്കി.

1. നിങ്ങളുടെ കൈകള്‍ പതിവായി കഴുകുക. അതിലൂടെ മറ്റുള്ളവരിലേക്ക് അണുബാധ പടരുന്നത് ഒഴിവാക്കാം.

2. നിങ്ങള്‍ക്ക് പനി, ചുമ, ജലദോഷം എന്നിവ ഉണ്ടെങ്കില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.

പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ രോഗങ്ങളുള്ളവരോടും പ്രായമായവരോടും പൊതുവായി പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button