കൊളസ്ട്രോള്‍, നമുക്കറിയാം ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്നൊരു പ്രശ്നമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോളിന് എത്രമാത്രം പ്രാധാന്യം നല്‍കണമെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. കാരണം കൊളസ്ട്രോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നേരിട്ട് തന്നെ ഹൃദയത്തെയാണ് ബാധിക്കുക.
ഇക്കാരണം കൊണ്ട് തന്നെയാണ് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിക്കണമെന്ന് പറയുന്നത്. അധികവും ഭക്ഷണത്തിലൂടെ തന്നെയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത്. പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം ചില ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് കഴിക്കുകയുമാകാം. അത്തരത്തില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള നെല്ലിക്കയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ഭക്ഷണം. വൈറ്റമിൻ-സി, അമിനോ ആസിഡുകള്‍, വിവിധ ധാതുക്കള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് നെല്ലിക്ക. പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് നെല്ലിക്കയ്ക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ്. ‘ഇന്ത്യൻ ജേണല്‍ ഓഫ് ഫാര്മക്കളോജി’യുടെ പഠനം തന്നെ ഇതിനുദാഹരണമാണ്.
നമ്മുടെ ശരീരത്തില്‍ രണ്ട് തരത്തിലുള്ള കൊളസ്ട്രോള്‍ ആണ് കാണപ്പെടുന്നത്. നല്ലയിനം കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളാണ് നമുക്ക് വിനാശകാരിയാകുന്നത്. ഇത് പുറന്തള്ളാൻ സഹായിക്കുന്നൊരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’ ആണ് ഇതിന് സഹായകമാകുന്നത്.
Post Your Comments