ഇടുക്കി: കട്ടപ്പന കാഞ്ചിയാര്‍ ലബ്ബക്കടയില്‍ പത്തോളം സ്ഥാപനങ്ങളില്‍ മോഷണം നടന്നതായി പരാതി. വില്ലേജ് ഓഫീസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. പല സ്ഥാപനങ്ങളില്‍ നിന്നും പണം ഉള്‍പ്പെടെ അപഹരിച്ചിട്ടുണ്ട്.
മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു.
Read Also : കേരളത്തിന് കേന്ദ്രം 1404 കോടി രൂപകൂടി അനുവദിച്ചു, സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം നൽകി കേന്ദ്ര സർക്കാർ
സ്ഥാപനങ്ങള്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ആയുധവും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ലബ്ബക്കട ടൗണില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ്, മിനി സൂപ്പര്‍ മാര്‍ക്കറ്റ്, അക്ഷയ കേന്ദ്രം, എണ്ണ വ്യാപാര സ്ഥാപനം, ജനസേവന കേന്ദ്രം, പെറ്റ് ഷോപ്പ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് കവര്‍ച്ചയും മോഷണ ശ്രമവും നടന്നത്.
ഇതില്‍ അക്ഷയ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയ്ക്കു മേല്‍ നഷ്ടപ്പെട്ടു. മറ്റ് സ്ഥാപനങ്ങളില്‍ നിന്നും പണവും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണം ട്രഷറിയില്‍ അടച്ചിരുന്നു. എന്നാല്‍, രേഖകളും മറ്റും വാരിവലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ഒരേ ദിവസം തന്നെ ഇത്രയും സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.
സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Comment