Latest NewsKeralaNewsIndiaCrime

ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് ജീവനോടെ ചതുപ്പില്‍ താഴ്ത്തി: സംഭവം കൊല്ലത്ത്

സുഹൃത്ത് തന്നേയും കൊലപ്പെടുത്തുമോ എന്ന് ഭയന്ന ബികാസ് സെന്‍ ഒരു മലയാളി സുഹൃത്തിനെ വിവരം അറിയിച്ചു

കൊല്ലം: ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തശേഷം ജീവനോടെ ചതുപ്പില്‍ താഴ്ത്തി.കൊട്ടിയത്തിനടുത്ത് നെടുമ്പന മുട്ടയ്ക്കാവിലാണ് സംഭവം. പശ്ചിമബംഗാള്‍ കുച്ച്‌ബിഹര്‍ സ്വദേശി അല്‍ത്താഫ് മിയ (29) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ബംഗാള്‍ സ്വദേശികൾ അറസ്റ്റിൽ.

പശ്ചിമബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശികളായ ബികാസ് സെന്‍ (30), അന്‍വര്‍ മുഹമ്മദ് (24) എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുട്ടയ്ക്കാവിലുള്ള കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് മരിച്ച അല്‍ത്താഫ്.

read also: കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കഴിഞ്ഞ 17 മുതൽ അല്‍ത്താഫ് മിയയെ കാണ്മാനില്ലായിരുന്നു. ചീട്ടുകളിയില്‍ സ്വന്തമാക്കിയ പണം ഇയാളിൽ നിന്നും കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തറുത്തശേഷം താമസിക്കുന്നതിനു സമീപത്തുള്ള ആളൊഴിഞ്ഞ ചതുപ്പില്‍ താഴ്ത്തിയെന്നാണ് വെളിപ്പെടുത്തല്‍. ചതുപ്പില്‍ താഴ്ത്തിയ അല്‍ത്താഫ്മിയയുടെ മൃതദേഹം രാത്രി പത്തുമണിയോടെ പൊലീസ് കണ്ടെടുത്തു.

അല്‍ത്താഫിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ഫോണിലേക്ക് അവസാനം വിളിച്ചത് ബികാസും അന്‍വറുമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം പുറത്തു വരാതിരിക്കാന്‍ സുഹൃത്ത് തന്നേയും കൊലപ്പെടുത്തുമോ എന്ന് ഭയന്ന ബികാസ് സെന്‍ ഒരു മലയാളി സുഹൃത്തിനെ വിവരം അറിയിച്ചു. ഇയാളാണ് പോലീസിനെ വിവരം അറിയിച്ചത്.

ഹോട്ടലില്‍ പൊറോട്ട മേക്കറാണ് ബികാസ്. അന്‍വര്‍ മുഹമ്മദ് മുട്ടയ്ക്കാവിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ ലോഡിങ് തൊഴിലാളിയാണ്. ഇവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിൽ ചതുപ്പില്‍ രണ്ടരയടി താഴ്ചയില്‍ നിന്നും ജീർണ്ണിച്ച തുടങ്ങിയ അല്‍ത്താഫിന്റെ മൃതദേഹം കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button